വ്യാജ വാര്‍ത്തയും വ്യാജ ആരോപണവും പടച്ചുവിടുന്ന ചാവുനിലമാണ് സോഷ്യല്‍ മീഡിയ എന്നു വിശേഷിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍. ഇതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത് വിഖ്യാത നടന്‍ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകളാണ്. മധു അന്തരിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു. മരണാനന്തരം സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പ്രതികരണം എന്തായിരിക്കുമെന്ന് ജീവിച്ചിരിക്കുമ്പോള്‍ അറിയാന്‍ കഴിയുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരത്തില്‍ സെലിബ്രിറ്റി ഒബിച്യുറികള്‍ മൂലം മുമ്പേ അന്തരിച്ച ഒരു എഴുത്തു കാരനുണ്ട് അമേരിക്കയില്‍ . മാര്‍ക്ക് ട്വയിന്‍ എന്ന ലോകം കണ്ട എഴുത്തുകാരന്‍. അതിശയോക്തി അല്‍പം കൂടിപ്പോയി എന്നു മാത്രമാണ് തന്നെ കുറിച്ചുള്ള ചരമക്കുറിപ്പുകള്‍ വായിച്ചതിനുശേഷം അദ്ദേഹം പത്രാധിപരെ അറിയിച്ചത്. പത്രത്തിനെതിരെ നടപടി വേണമെന്ന് അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടാകുമായിരുന്നില്ല.വിശ്വാസ്യതയുള്ള മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത മാത്രമാണ് ജനം വിശ്വസിക്കുന്നത്. മരണവാര്‍ത്ത നല്‍കുന്നതില്‍ പത്രങ്ങളും ടെലിവിഷനും മേല്‍വിലാസമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിയുമെങ്കില്‍ പരേതനോടു കൂടി ഒന്നു വിളിച്ചു ചോദിച്ചതിനു ശേഷമാണ് മനോരമ ചരമവാര്‍ത്ത സ്ഥിരീകരിക്കുന്നത്. സെബാസ്റ്റിയന്‍ പോള്‍ പരിഹസിക്കുന്നു. പോലീസുകാര്‍ കള പറിക്കാനിറങ്ങിയാല്‍ കളയ്ക്കൊപ്പം വിളയും പിഴുതെറിയപ്പെടും. എന്നുള്ളതുകൊണ്ട് പോലീസുകാരും ആ നടപടിയിലേക്ക് കടക്കുന്നില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തുന്നു.
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)