പ്രശസ്ത സീരീസ് ആയ സ്ട്രേഞ്ചർ തിങ്ക്സ്ന്റെ അഞ്ചാം സീസണിന്റെ ട്രെയ്‌ലർ അനൗദ്യോഗികമായി ഓൺലൈൻ ലേക്ക് ചോർന്നതോടെ നെറ്റ്ഫ്ലിക്സിന് വലിയ തലവേദനയാണ് നേരിടേണ്ടിവന്നത്. ഔദ്യോഗിക റിലീസിന് മുമ്പായി പുറത്തുവന്ന വീഡിയോ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി. ട്രെയ്‌ലറിൽ പ്രധാന കഥാപാത്രങ്ങളുടെ മടങ്ങിവരവും പുതിയ ഭീഷണികളുടെയും സൂചനകളുമാണ് കാണുന്നത്. ലീക്കിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് അടിയന്തരമായി നടപടികൾ ആരംഭിച്ചെങ്കിലും, ആരാധകർ ഇതിനകം തന്നെ ട്രെയ്‌ലറിലെ ദൃശ്യങ്ങൾ പകർത്തി ചർച്ചകൾ ആരംഭിച്ചു. ചിലർ ഇത് “മികച്ച സീസൺ ആയിരിക്കും” എന്നാണ് അഭിപ്രായപ്പെടുന്നത്. ഈ സംഭവത്തെത്തുടർന്ന് ട്രെയ്‌ലറിന്റെ ഔദ്യോഗിക റിലീസ് തീയതി മുന്നോട്ട് കൊണ്ടുവരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ട്രേഞ്ചർ തിങ്ക്സ് 5 2026 തുടക്കത്തിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്.
നെറ്റ്ഫ്ലിക്സിന് പറ്റിയ അമളി! ‘സ്ട്രേഞ്ചർ തിങ്ക്സ് 5’ ട്രെയ്‌ലർ ലീക്ക് ആയി; അവസരം മുതലാക്കി ആരാധകർ
- Advertisement -
- Advertisement -
- Advertisement -



















