കളരിപ്പയറ്റിനെ ജനകീയവത്ക്കരിക്കാൻ നടപടി വേണമെന്ന് കൊല്ലം ജില്ല സ്പോർട്ട് കളരിപ്പയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതിൻ്റെ ഭാഗമായി സ്ക്കൂൾ തലത്തിൽ പ്രത്യേക സിലബസ് ഉണ്ടാവണം.
സംസ്ഥാന സ്പോർട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ചാമ്പ്യൻഷിപ്പും കൺവെൻഷനും വിവിധ ജില്ലകളിലായി നടന്നു വരുന്നു. അതിൻ്റെ ഭാഗമായി കൊല്ലം ജില്ലയിലും ചാമ്പ്യൻഷിപ്പും കൺവെൻഷനും നടത്തുന്നു. വിവിധ കളരികളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
ഡിസംബർ ഇരുപത്തിരണ്ടിന് രാവിലെ എട്ട് മണിക്ക് കൊല്ലം ക്രേവൻ എൽ എം എസ് എച്ച് എസി ൽ നടക്കുന്ന പരിപാടി കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് എൻ ഐ എ എസ് ഉത്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സുജിത് വിജയൻ പിള്ളത അദ്ധ്യക്ഷത വഹിക്കും.
കളരിപ്പയറ്റിൻ്റെ മുഖ്യ സന്ദേശം എസ് കെ എ സംസ്ഥാന ജോ. സെക്രട്ടറി പ്രതാപൻ ഗുരുക്കൾ നല്കും. എസ് കെ എ ജില്ലാ സെക്രട്ടറി സാമുവേൽ കുട്ടി ഗുരുക്കൾ ഫ്ലാഗ്ഓഫ് ചെയ്യും.
അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിക്കും. ചടങ്ങിൽ മിസ്റ്റർ വേൾഡ് 2024 എ സുരേഷ്കുമാർ, സ്റ്റണ്ട് മാസ്റ്റർ കൊല്ലം സന്തോഷ്, കളരി പരിശീലകൻ റമ്മീസ് എന്നിവരെ കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു ആദരിക്കും.
വാർത്താ സമ്മേളനത്തിൽ എസ് കെ എ കൊല്ലം ജില്ലാ പ്രസിഡൻ്റ് ഡോ. സുജിത് വിജയൻ പിള്ള എം എൽ എ, എസ് കെ എ കൊല്ലം ജില്ലാ ട്രഷറർ പി സി സുനിൽ, എസ് കെ എ കൊല്ലം ജില്ലാ സെക്രട്ടറി സാമുവേൽ കുട്ടി ഗുരുക്കൾ എന്നിവർ പങ്കെടുത്തു.