27 C
Kollam
Friday, February 21, 2025
HomeEntertainmentCelebritiesകലയില്ലെങ്കിൽ ജീവിതമില്ലെന്ന് ഗായിക ആലിസ്; ഈശ്വരൻ തന്ന കലകളിൽ ഏറ്റവും ശ്രേഷ്ടം സംഗീതം

കലയില്ലെങ്കിൽ ജീവിതമില്ലെന്ന് ഗായിക ആലിസ്; ഈശ്വരൻ തന്ന കലകളിൽ ഏറ്റവും ശ്രേഷ്ടം സംഗീതം

- Advertisement -
- Advertisement -


ജി ദേവരാജൻ സാംസ്ക്കാരിക കലാകേന്ദ്രം കൊല്ലം മ്യൂസിക് ക്ലബ്ബിന്റെ പ്രതിമാസ പരിപാടി കൊല്ലം ശങ്കർ നഗർ റസിഡൻസ് ഹാളിൽ നടന്നു. ഉത്ഘാടനം പ്രശസ്ത ഗായിക കലാഭവൻ ആലിസ് നിർവ്വഹിച്ചു. ചടങ്ങിൽ ആജീവനാന്ത അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം നടത്തി. വിതരണം ആലിസ് നിർവ്വഹിച്ചു.

കലാകാരൻമാരെ സംബന്ധിച്ചടത്തോളം കലയില്ലെങ്കിൽ ജീവിതമില്ലെന്ന് ആലിസ് പറഞ്ഞു. ഈശ്വരൻ തന്നിട്ടുള്ള കലകളിൽ ഏറ്റവും ശ്രേഷ്ഠമായത് സംഗീതമാണ്. അതിനെ എത്രമാത്രം ഉപാസിക്കുന്നുവോ അത്രമാത്രം സമ്പത്തും സമൃദ്ധിയും സമ്മാനിക്കുന്നതായി അവർ പറഞ്ഞു.
പക്ഷേ, ഇന്ന് സംഗീതത്തെ പലരും സമയം പോക്കിന് മാത്രമായി ഉപയോഗിക്കുന്നു. നമ്മുടെ മുൻ തലമുറക്കാർ സംഗീതത്തെ ഉപാസിച്ചതു കൊണ്ടും സ്നേഹിച്ചതു കൊണ്ടു മാത്രമാണ് അതിനെ നിലനിർത്താനായത്.
സംഗീതം എത്ര പഴകുന്തോറും പുതുമ നിലനിർത്തുന്ന കലയാണെന്ന് ആലിസ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം ഉണ്ണികൃഷ്ണൻ പരിപാടിക്ക് നേതൃത്വം നല്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments