സത്യൻ അന്തിക്കാടിന്റ പുതിയ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയായി എത്തുന്നു. ജയറാം നായകൻ. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ ഈ ചിതത്തിലൂടെ നായികയായി തിരിച്ചെത്തുന്നത്. തിരക്കഥ ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം .

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. സെറ്റിലുളളവർ ആകെ സന്തോഷത്തിലാണ്. ഒരു പാട് ഓർമ്മകൾ പങ്കു വെച്ചു. മീരയുടെ കഥാപാത്രം ഇവിടെ ജൂലിയറ്റാണ്. ദേവിക, ഇന്നസെന്റ് , സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിക്കുന്നു. കേരളത്തിലെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ്തീരുമാനം.

ഛായാഗ്രഹണം എസ്. കുമാർ. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു.
