ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം ലഭിച്ചു. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ മദ്രാസ് ജൂനിയർ ഇന്ത്യ കോംപറ്റീഷനിലും ചെന്നൈ ഫാഷൻ കോൺടെസ്റ്റിലും ജൂനിയർ മിസ് ചെന്നൈ ആയത് ഈ മലയാളി കുട്ടിയാണ്.
നാൽപ്പതോളം പേരെ പിന്നിലാക്കിയാണ് സാൻവി ഈ നേട്ടം കൈകൊണ്ടത്. ചെന്നൈയിൽ അഭിഭാഷകയും തിരൂർ സ്വദേശിയായ ദീപയുടെയും ചെന്നൈയിൽ മിനിസ്ട്രി ഓഫ് കോമേഴ്സിലെ ജീവനക്കാരനും പട്ടാമ്പി സ്വദേശിയുമായ സന്ദീപിന്റെയും മകളാണ് സാൻവി. സാൻവി ചെന്നൈയിലെ റിഷ് ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് . ചെന്നൈ ഫാഷൻ കോൺടെസ്റ്റിൽ ‘ബെസ്റ്റ് സ്റ്റൈലിഷ് കിഡ് ‘ആയി കഴിഞ്ഞ വർഷo സാൻവി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂനിയർ മിസ് ചെന്നൈ ; മലയാളിയായ 9 വയസ്സുകാരി സാൻവി
- Advertisement -
- Advertisement -
- Advertisement -
- Advertisement -