26.5 C
Kollam
Tuesday, July 15, 2025
HomeEntertainmentCelebritiesമാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; 'ജനാസ' ട്രെയിലർ

മാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; ‘ജനാസ’ ട്രെയിലർ

- Advertisement -
- Advertisement - Description of image

നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മാമുക്കോയ എത്തുന്നത്. എല്‍. ബി. എന്റര്‍ടൈന്‍മെന്റ്‌സിനൊപ്പം ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധായകന്‍. ഘനശ്യാമാണ് എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments