25.8 C
Kollam
Wednesday, November 20, 2024
HomeEntertainmentകേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ

കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ

- Advertisement -
- Advertisement -

സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള കരട് നിര്‍ദേശം കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കരടുബില്ലിലുള്ളത്‌ പൊതുപ്രദർശനത്തിന്‌ അനുയോജ്യമെന്ന സർട്ടിഫിക്കറ്റ്‌ കിട്ടിയ സിനിമകൾക്കെതിരെ പരാതികൾ ഉയർന്നാൽ അത്‌ പുനഃപരിശോധിക്കാൻ സർക്കാരിന്‌ അധികാരം നൽകുന്ന ഉപവകുപ്പാണ്‌ . സർട്ടിഫിക്കറ്റ്‌ അനുവദിച്ച ചിത്രങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന്‌ 2000 നവംബറിൽ കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്‌. പിന്നീട്‌ സുപ്രീംകോടതിയും കർണാടക ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചു. ഈ പശ്ചാത്തലത്തിലാണ്‌ നിയമഭേദഗതി കരടുബില്ലിൽ പുനഃപരിശോധന അധികാരം കേന്ദ്രം ഉൾപ്പെടുത്തിയത്‌. വിമർശനം ശക്തമാകുന്നത് കലാസൃഷ്ടികളെ അതിരുകവിഞ്ഞ സെൻസറിങ്ങിന്‌ വിധേയമാക്കുന്ന കേന്ദ്രത്തിന്റെ നടപടികൾക്കെതിരെയാണ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments