കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണെങ്കിലും പ്രൗഢ ഗംഭീരമായാണ് തലസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകിട്ട് 3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വേദിയില്‍ 52 ഗായകരും സംഗീതജ്ഞരും അണി നിരക്കുന്ന സംഗീതാജ്ഞലി നടക്കും. വെര്‍ച്വല്‍ ആയിട്ടാണ് പരിപാടി നടക്കുക.
നാല് വേദികള്‍ ആണ് പരിപാടിക്കുളളത്. നാലിടത്തും സ്‌ക്രീനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന വേദിയില്‍ കൂറ്റന്‍ വീഡിയോ വാളുണ്ട്.. 2.50 മുതല്‍ വീഡിയോ വാളില്‍ സംഗീതാജ്ഞലി പ്രദര്‍ശിപ്പിക്കും. സൂപ്പര്‍ താരം മമ്മൂട്ടിയാണ് ഈ സംഗീത വീഡിയോയ്ക്ക് ആമുഖ സന്ദേശം അവതരിപ്പിച്ചിരിക്കുന്നത്.
എആര്‍ റഹ്മാന്‍, കെജെ യേശുദാസ്, ഹരിഹരന്‍, പി ജയചന്ദ്രന്‍, കെഎസ് ചിത്ര, സുജാത, എംജി ശ്രീകുമാര്‍, അംജദ് അലി ഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, ശ്രീനിവാസ്, വിജയ് യേശുദാസ്, മോഹന്‍ലാല്‍, ജയറാം, കരുണാ മൂര്‍ത്തി, ശ്വേത മോഹന്‍, മധു ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ദേവസ്സി, ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ബിജിബാല്‍, ശരത്, മഞ്ജരി, രമ്യ നമ്പീശന്‍, മധുശ്രീ, കല്ലറ ഗോപന്‍, സിതാര കൃഷ്ണകുമാര്‍, സുധീപ് കുമാര്‍, നജീം അര്‍ഷാദ്, രാജശ്രീ, ഹരികൃഷ്ണന്‍, വൈക്കം വിജയലക്ഷ്മി, അപര്‍ണ രാജീവ് എന്നിവരാണ് ഈ ഗീതാഞ്ജലിയില്‍ അണി നിരക്കുന്നത്.
ഗാനാജ്ഞലി പിണറായി സർക്കാരിന് ; എആർ റഹ്മാനും യേശുദാസും ചിത്രയും മോഹൻലാലും മമ്മൂട്ടിയും വരെ
- Advertisement -
- Advertisement -
- Advertisement -
- Advertisement -