23.9 C
Kollam
Thursday, July 24, 2025
HomeEntertainmentതിലകൻ ആട്ടിൻ തോലിട്ട ചെന്നായ് ; സത്യാവസ്ഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

തിലകൻ ആട്ടിൻ തോലിട്ട ചെന്നായ് ; സത്യാവസ്ഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

- Advertisement -
- Advertisement - Description of image
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.  അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.  പ്രേക്ഷകരുടെ മുന്നിൽ  അധികവും നാട്ടിൻ പുറത്തെ കഥകളുമായിട്ടാണ് സംവിധായകൻ  എത്താറുള്ളത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമാണ് മഹാനടൻ തിലകൻ. കുറെ നാളുകൾക്ക് മുൻപ് തിലകനെ കുറിച്ച് സത്യൻ അന്തിക്കാട് നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
 “ആട്ടിന്‍ തോലിട്ട ചെന്നായ് ആണ് തിലകന്‍ ചേട്ടന്‍ എന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു അന്നത്തെ വിവാദം. പക്ഷേ ഞാന്‍ അന്ന് പറഞ്ഞത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ് തിലകന്‍ ചേട്ടന്‍’ എന്നായിരുന്നു. ചിലര്‍ അതിനെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. അത് തിലകന്‍ ചേട്ടനെ ഞാന്‍ പ്രശംസിച്ചതാണ്. അത് നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളതാണ്.
പുലിയുടെ ഭാവത്തില്‍ നടക്കുന്ന ഒരു മാന്‍കുട്ടിയെ പോലെ മനസ്സുള്ള ആളാണ് തിലകന്‍ ചേട്ടന്‍.  തിലകന്‍ ചേട്ടനെ അംഗീകരിച്ചു കൊണ്ടാണ് ഞാന്‍ അത് പറഞ്ഞത് .  പുറമേ കാണുന്ന രീതിയിലുള്ള ഭീകരന്‍ ഒന്നുമായിരുന്നില്ല അദ്ദേഹം . ഒരു പത്ത് മിനിറ്റ് കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ കരയിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല മനസ്സിന് ഉടമയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് പ്രകോപിതനാകുകയും, വൈകാരികമായി പ്രതികരിക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കലും മോശമായ രീതിയില്‍ അല്ല  ഞാനതിനെ പരാമര്‍ശിച്ചത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ്’ എന്നാണ് പറഞ്ഞത്. അത് പോലും തിലകന്‍ ചേട്ടന്‍ തെറ്റിദ്ധരിക്കും. പക്ഷേ തിലകന്‍ ചേട്ടന്റെ കയ്യില്‍ നിന്ന് അതിന്റെ പേരില്‍ രണ്ടു തല്ല് വാങ്ങിയാലും എനിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല”. സത്യന്‍ അന്തിക്കാട് പറയുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments