24.3 C
Kollam
Wednesday, January 28, 2026
HomeEducationകൊല്ലം എസ് എൻ കോളേജിൽ അപൂർവ്വമായ ഒരു മഹാ സംഗമം; ജനുവരി 12 ന്

കൊല്ലം എസ് എൻ കോളേജിൽ അപൂർവ്വമായ ഒരു മഹാ സംഗമം; ജനുവരി 12 ന്

- Advertisement -

എഴുപത്തിയഞ്ച് വർഷങ്ങളിൽ എത്തി നില്ക്കുന്ന എസ് എൻ കോളേജിലെ ഗണിത വിഭാഗം അപൂർവ്വമായ ഒരു മഹാ സംഗമത്തിന് വേദിയാകുന്നു.
1949 ലാണ് ഇവിടെ ഗണിത ശാസ്ത്ര വിഭാഗം ആരംഭിക്കുന്നത്. എഴുപത്തിയഞ്ച് വർഷങ്ങൾ എത്തി നില്ക്കുമ്പോൾ, കോളേജിൽ ഗണിതശാസ്ത്രം പഠിച്ച് പ്രഗല്ഭരായവർ അനവധി, നിരവധിയാണ്.
തൊണ്ണൂറ്റി രണ്ട് വയസിൽ എത്തി ഇപ്പോൾ ജീവിച്ചിരിക്കുന്ന പല മഹത് വ്യക്തികൾ അഭിമാനാർഹരായി ജീവിതം നയിക്കുന്നു. അവരെ ആദരിക്കാനും ഈ ഒരു സംരംഭം വേദിയാകുന്നു.

കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10 വരെ

ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ, ഈ കാലയളവുകളിലെ, പങ്കെടുപ്പിക്കാൻ കഴിയുന്ന ഗണിത പൂർവ്വകാല – സമകാല വിദ്യർത്ഥികളെയും ഒത്തു ചേരാൻ ഇതിനായി രൂപീകരിച്ച കമ്മിറ്റി അശ്രാന്ത പരിശ്രമത്തിലാണ്. കമ്മിറ്റിയുടെ കൺവീനർ എൺപത് കാലഘട്ടത്തിലെ ഗണിത വിദ്യാർത്ഥിയായ ബൈജു എസ് കുറുപ്പാണ്.
മുക്കാൽ നൂറ്റാണ്ട് ഒരു അനശ്വരതയാണ്.

ഈ സംരംഭത്തിൽ എല്ലാ ഗണിത വിദ്യാർത്ഥികളെയും ഒത്തു ചേർക്കാൻ സ്വാഭാവികമായും കഴിഞ്ഞെന്ന് വരില്ല. ഈ വാർത്ത കാണാൻ ഇടയുള്ളവർ ബൈജു എസ് കുറുപ്പുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പർ:9446321380

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments