കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍, അപമാനിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അപമാനിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.തിരുവനന്തപുരം സ്വദേശിയാണ് ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. നീറ്റ് പരീക്ഷാകേന്ദ്രത്തില്‍ വച്ച് അപമാനിതയായ പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് അടക്കം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷയ്ക്ക് ദേശീയ തലത്തില്‍ പൊതുമാനദണ്ഡം വേണമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
കൊല്ലത്തെ നീറ്റ് പരീക്ഷ; ഹൈക്കോടതിയില്‍ ഹര്‍ജി
- Advertisement -
- Advertisement -
- Advertisement -
- Advertisement -