ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ് നടക്കുക. ക്യാമ്പസ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
