29.3 C
Kollam
Tuesday, March 24, 2026
HomeEducationഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

- Advertisement -

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പി ജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാം. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്. ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്ലാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ ഉത്തരവില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments