25.8 C
Kollam
Friday, November 22, 2024
HomeEducationപ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

- Advertisement -
- Advertisement -

കേരളത്തിൽ കോവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍.
2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ നടത്തും. ഒരു ദിവസം മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരീക്ഷ. ലാബുകളില്‍ ഒരേസമയം, 15 കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കു. ഉപകരണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. ജൂലൈ 12 വരെയാണ് പരീക്ഷ. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന 39 സ്‌കൂളുകളില്‍ 12ന് ശേഷം പരീക്ഷ നടത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments