രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 22 ന് തന്നെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പരീക്ഷയില്‍ പങ്കെടുക്കാന്‍ ഒരുസമയം 15 പേര്‍ക്ക് വീതമാണ് അവസരമൊരുക്കുക.
സ്‌കൂളുകള്‍ക്ക് ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കുലറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പരീക്ഷയ്ക്കു പ്രവേശിപ്പിക്കുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരമൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുന്നും ശേഷവും സാനിറ്റൈസ് ചെയ്യും. കോവിഡ് പൊസിറ്റിവ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് നെഗേറ്റിവ് ആയ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ജൂണ് 21 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാം. സാഹചര്യം അനുസരിച്ചു സ്‌കൂളുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്യാം.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ; ഈ മാസം 22ന്
- Advertisement -
- Advertisement -
- Advertisement -
- Advertisement -