25.9 C
Kollam
Tuesday, July 15, 2025
HomeEducationജൂൺ 1ന്‌ സ്‌കൂൾ പ്രവേശനോത്സവം ; ക്ലാസുകൾ ഓൺലൈനിൽ

ജൂൺ 1ന്‌ സ്‌കൂൾ പ്രവേശനോത്സവം ; ക്ലാസുകൾ ഓൺലൈനിൽ

- Advertisement -
- Advertisement - Description of image

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. വെർച്ചൽ പ്രവേശനോത്സവം ജൂൺ ഒന്നിന്‌ രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അന്ന്‌ 11ന്‌ നടക്കും. കോവിഡ് മാനദണ്ഡം ഉള്ളതിനാൽ വിദ്യാര്‍ത്ഥികളുടേും രക്ഷകര്‍ത്താക്കളുടേയും വൻ പങ്കാളിത്തം ഉണ്ടാകില്ല. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും.

വിക്‌ടേഴ്‌സ്‌ ചാനലിൽ കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും.വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്‌ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്‌ളാസുകള്‍ പിന്നീടാകും നടത്തുക. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കും. എസ്എസ്എല്‍സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ. പ്ലസ് വണ്‍ പരീക്ഷ നടത്തണോ എന്നതില്‍ തീരുമാനം പീന്നീട്‌ എടുക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments