ഫെബ്രുവരി 16 മുതല്‍ യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണ സ്‌കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കും. 256 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ് ഹോംവര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തും. 233 സ്‌കൂളുകള്‍ അബൂദബിയിലും 23 സ്‌കൂളുകള്‍ ദുബൈയിലുമാണ്. കുട്ടികളില്‍ പഠനത്തിന് പുറമെ അഭിരുചികള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. അതേസമയം, സ്വകാര്യ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് തുടരും.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തിവികാസത്തിന് മുതല്‍ക്കൂട്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തിയതായും ഇതേ തുടര്‍ന്നാണ് ഹോം വര്‍ക്ക് ഒഴിവാക്കുന്നതെന്നും സ്‌കൂളുകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലുബ്‌ന
അല്‍ ഷംസി പറഞ്ഞു. ഇതിനു പുറമെ, ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി
നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 50 മിനിറ്റ് പഠനവും 5 മിനിറ്റ് മാനസികോല്ലാസം നല്‍കുന്ന പ്രവൃത്തികളാണ് ഉണ്ടാവുക. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.