തങ്കശ്ശേരി മൌണ്ട് കാര്‍മ്മല്‍ ആന്ഗ്ലോഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത കേരളം സുന്ദര കേരളം-2018 ന്‍റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തി. സ്കൂളിന്റെ മുന്നില്‍ നിന്നും വാടി തീരദേശത്തുള്ള വഴികള്‍ വരെ വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കി. 102 ഓളം കുട്ടികള്‍ യജ്ഞത്തില്‍ പങ്കെടുത്തു.
അഞ്ചു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികളാണു അദ്ധ്യാപകരോടൊപ്പം മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പങ്കെടുത്തത്. കായിക ക്ഷമതയില്‍ മുന്നിട്ടു നിന്ന കുട്ടികളാണ് വൃത്തിയാക്കലിന്റെ ഭാഗഭാഗായത്. ഒരു കിലോമീറ്ററോളം നീളത്തിലുള്ള റോഡിന്റെ ഇരുവശങ്ങള്‍ വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കി. കൂടാതെ, വാടിയില്‍ ബസ്‌വേ ടെര്‍മിനലിനോടടുപ്പിച്ചുള്ള ഭാഗങ്ങളും, തീരദേശത്തെ മാലിന്യങ്ങളും ഇവര്‍ പ്രത്യേകം സംഭരിച്ചു വൃത്തിയാക്കി.
കുട്ടികളില്‍ കുട്ടിക്കാലത്ത് തന്നെ ഇങ്ങനെ ഒരു അവബോധം നല്‍കുന്നത് അവരുടെ ശുചീകരണ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനു നേതൃത്വം നല്‍കിയ അദ്ധ്യാപിക ഷൈല ജര്‍മ്മന്‍ പറഞ്ഞു.ശുചീകരണ ബോധം വളര്‍ന്നാല്‍ അത് സമൂഹത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു ഇടവരുത്തും.കുട്ടികളുടെ ലക്ഷ്യബോധത്തില്‍ പoനത്തോടൊപ്പം ഇത്തരം സംരംഭങ്ങളും ഒരുക്കുന്നത് വ്യക്തിത്വ വളര്‍ച്ചക്ക് ഇടവരുത്തുമെന്നും അവര്‍ പറഞ്ഞു.
പരിസരം ശുചീകരിക്കേണ്ടത് ഏവരുടെയും കര്‍ത്തവ്യമാണെന്ന് വിദ്യാര്‍ഥിനിയായ അഥിതി പറഞ്ഞു. അതിന്റെ ആവശ്യകത മറ്റെന്തിനെക്കാളും മുന്നിട്ടു നില്‍ക്കുന്നു; പ്രത്യേകിച്ചും ആരോഗ്യത്തിന്റെ കാര്യത്തില്‍. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഏറെ ശുഭ പ്രതീക്ഷയും നന്മകളുടെ ഭാഗമാണെന്നും അഥിതി പറഞ്ഞു.
പ്രഥമ അദ്ധ്യാപിക സിസ്റ്റര്‍ എല്‍സി പോള്‍, അദ്ധ്യാപികമാരായ ക്ലാരമ്മ പയസ്, സുശീല, ശര്‍മ്മിള, വിദ്യാര്‍ഥിനികളായ ആഷ്ന, ബെന്‍സി, എന്നിവരും മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനു നേതൃത്വം നല്‍കി.