എഡിറ്റോറിയൽ
ധർമ്മാധർമ്മങ്ങൾക്ക് കൂടുതൽ അന്വർത്ഥത പകർന്ന് പോകുന്ന ദിവസങ്ങളാണ് കടന്നുപോകുന്ന കൊറോണ ദിനങ്ങൾ .
മാത്സര്യ ബുദ്ധികളും എതിർപ്പുകളും മറ്റ് പകകളും ഈ അവസരത്തിൽ ഏവരും ഒഴിവാക്കേണ്ട അവസരങ്ങൾ !
ലോകം ഇപ്പോൾ മറ്റൊരു ലോകയുദ്ധത്തിലാണ്. അത് ആയുധങ്ങളിലൂടെ അല്ലെന്ന് മാത്രം. എന്നാൽ, അതിലും തീഷ്ണമായ ഒരു യുദ്ധം മൊത്തത്തിൽ മഹാമാരിയായി കീഴടക്കുമ്പോൾ ലോകം അക്ഷരാർത്ഥത്തിൽ മുക സാക്ഷിയായി നോക്കി നില്ക്കുകയാണ്. ഈ യുദ്ധത്തിന് വെടിനിർത്തലില്ല. സന്ധിസംഭാഷണമില്ല. മറ്റൊരു പരിഹാരവുമില്ല. ഏക പരിഹാരം അതിസൂഷ്മതയും ഓരോ വ്യക്തിയുടെയും തിരിച്ചറിവിന്റെയും അറിവും പ്രവർത്തിയും മാത്രം. അതിന് തയ്യാറായില്ലെങ്കിൽ അതിവിദൂരമല്ലാതെ കൊടും വിപത്തിനെ നേരിടേണ്ടിവരും. മനുഷ്യൻ ഉണ്ടെങ്കിലേ ജീവതമുള്ളു. എങ്കിൽ മാത്രമെ ഭൂലോക മുള്ളു. അതായത് പ്രപഞ്ചമുള്ളു. ശസ്ത്രം ജയിക്കുമ്പോഴും എപ്പോഴും ജയിക്കണമെന്നില്ല. എന്നാൽ, ജയം ഉണ്ടായിക്കൂടെന്നുമില്ല.ഇതൊക്കെ ഏതോ ഒരദൃശ്യതയുടെ ഭാഗമാണെന്നും ചിന്തിക്കാതിരിക്കാൻ വയ്യ. അത് എന്തും ആയിക്കൊള്ളട്ടെ.
പക്ഷേ, രാജ്യം കൊറോണ വൈറസിൽ അതി സങ്കീർണ്ണമായി നീങ്ങുമ്പോൾ അതിസമ്പന്ന രാഷ്ട്രങ്ങൾ പോലും ഇതിന് പ്രതിവിധി കാണാതെ നിശ്ശബ്ദരാകുകയാണ്. ഈ അവസരത്തിൽ ഇന്ത്യ എന്ന ഒരു ചെറിയ രാജ്യം ഇപ്പോൾ മറ്റുള്ള രാജ്യങ്ങൾക്ക് വലിയൊരു രാജ്യമായ് മാറുന്നത് അത്യന്തം അഭിമാനത്തോടെ കാണേണ്ടതാണ്! നമ്മുടെ ഭാരതം കൊറോണാ ഭീതിയിലാണെങ്കിലും എന്തോ ഒരാത്മ വിശ്വാസം നമ്മളിൽ ഉണ്ട്. ആ വിശ്വാസമാണ് കൊറോണ എന്ന വൈറസിന്റെ ചങ്ങല എത്രയും പെട്ടെന്ന് പൊട്ടിച്ച് എത്രയും വേഗം പരിരക്ഷ നേടാൻ നമ്മെ പ്രാപ്തരാക്കുന്നത്. അതിന് വേണ്ടത് ബന്ധപ്പെട്ടവർ നല്കുന്ന മുന്നറിയിപ്പുകൾ അക്ഷരം പ്രതി പാലിക്കുകയും സഹകരണ മനോഭാവം ഊട്ടി ഉറപ്പിക്കാൻ സന്നദ്ധതയുമാണ് വേണ്ടത്.