കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ് പദ്ധതി. കോവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചവരുടെ ആശ്രിതർക്കാണ് സഹായം. പ്രസവിച്ച ഒരു പശുവിനെയും കുട്ടിയെയും അല്ലെങ്കിൽ ഗർഭിണിയായ പശുവിനെ ആണ് നൽകുക. ജില്ലാപഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിൽ വളർത്തുന്ന പശുക്കളെയാണ് നൽകുക. ജില്ലാപഞ്ചായത്തുകളിൽ ആദ്യമാണ് ഇത്തരം പദ്ധതി. ഇതുവരെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് മാത്രമാണ് വിവിധ പദ്ധതി പ്രകാരം സബ്‌സിഡിയോടെ പശുക്കളെ നൽകിയിരുന്നത്. വ്യക്‌തിഗത ഗുണഭോക്‌താവിന് സൗജന്യമായി സഹായം ലഭ്യമാക്കുന്നുവെന്നതാണ് കാമധേനുവിന്റെ പ്രത്യേകത. ഗുണഭോക്താവിന് കുറഞ്ഞത് 75,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 70 വയസ്സുവരെ ഉള്ളവരാണ് ഗുണഭോക്‌തൃപട്ടികയിൽ വരിക. വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം. പദ്ധതി പ്രകാരം ലഭിക്കുന്ന പശുവിനെ രണ്ടു വർഷത്തേക്ക് കൈമാറ്റം ചെയ്യരുത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 70 പശുക്കളെ നൽകും. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കും. ഗുണഭോക്‌താക്കളെ ഗ്രാമസഭാ ലിസ്‌റ്റിൽനിന്ന് തെരഞ്ഞെടുക്കും. അപേക്ഷയ്‌ക്കൊപ്പം കോവിഡ് മരണ സർടിഫിക്കറ്റുകൾ നൽകണം.
പശുവും പശുക്കുട്ടിയും ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്
- Advertisement -
- Advertisement -
- Advertisement -
- Advertisement -