25.4 C
Kollam
Saturday, September 20, 2025
HomeBusinessബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

- Advertisement -
- Advertisement - Description of image

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണമെന്ന് കേരളാ ഹൈക്കോടതി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ കഴിയണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു. വില്‍പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. അതേ സമയം കോടതി നിര്‍ദേശങ്ങളെതുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments