27.3 C
Kollam
Tuesday, July 15, 2025
HomeBusinessകൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം; കോഴിക്കോട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം; കോഴിക്കോട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

- Advertisement -
- Advertisement - Description of image
 കടകൾ തുറന്ന് പ്രവർത്തിപിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം കൊട്ടിയം മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികൾ കൊട്ടിയത്ത് പ്രതിഷേധ പ്രകടന ജാഥ നടത്തി.
സമാപന സമ്മേളനം മേഖലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി പ്രേമാനന്ദ് ഉത്ഘാടനം ചെയ്തു.
“കടകൾ തുറക്കുമ്പോൾ വ്യാപാരികളെ പോലീസ് കയ്യാമം വെച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്ന് പ്രേമാനന്ദ് പറഞ്ഞു. ഇത് അതിദാരുണവും പ്രയാസവുമാണ്. ജീവിക്കാൻ വേണ്ടിയാണ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയത്.
കുടുംബവും കുട്ടികളുടെ വിദ്യാഭ്യാസവും, വസ്ത്രവും, ഭക്ഷണവും എല്ലാം സാധ്യമാക്കുന്നത് വ്യാപാരത്തിലെ വരുമാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ടവരെയെയും പല ആവർത്തി രേഖാമൂലം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരം നടത്തുന്നത്. എന്നിട്ടും വ്യാപാരികളെ ജീവിക്കാൻ അനുവദിക്കാത്തത് നിർഭാഗ്യകരമാണ്. ഇത് പല വ്യാപാരികളെയും ആത്മഹത്യയിലേക്ക് നയിക്കും.
പലരും ബാങ്കിൽ നിന്നും അല്ലാതെയും വായ്പയെടുത്തും കടമെടുത്തുമാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.
തിരിച്ചടവ് മുടങ്ങുന്നതിനാൽ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന് ബി പ്രേമാനന്ദ് പറഞ്ഞു”.
ജില്ലാ ട്രഷറർ കബീർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി രാജൻ കുറുപ്പ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ്, നൂഹു കണ്ണ്, ഷിബു റാവുത്തർ, ഷാജി, ബിജുഖാൻ, നിയാസ്, സമീർ, ശശി, എസ് പളനി തുടങ്ങിയവർ സംസാരിച്ചു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments