മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് കമ്പനികൾക്കും നോട്ടിസ് അയച്ചു.
ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിക്ക് മുന്നിൽ ഹാജരാകുക. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി പൗരന്മാരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതും സംബന്ധിച്ചുള്ള നിലപാടുകൾ അറിയിക്കാനാണ് വിളിച്ചുവരുത്തുന്നതെന്ന് നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഐടി നിയമങ്ങൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യൽ റിപ്പോർട്ടർമാർ വിമർശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടൽ.
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി
- Advertisement -
- Advertisement -
- Advertisement -
- Advertisement -