ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അംഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനാകൂ. 14 കാരറ്റിൽ 58.5 ശതമാനവും 18 കാരറ്റിൽ 75 ശതമാനവും 22ൽ 91.6 ശതമാനവും സ്വർണം ഉണ്ടാകണം. 21 കാരറ്റ് സ്വർണം വിൽക്കാൻ അനുമതിയില്ലെങ്കിലും ഉപയോക്താക്കളിൽനിന്ന് വാങ്ങാൻ തടസ്സമില്ല. ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി (ഉദാ.916), ഹാൾമാർക്ക് ചെയ്ത സ്ഥാപനത്തിന്റെ മുദ്ര, ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര എന്നിവയാണ് ഹാൾമാർക്കിങ് സ്വർണാഭരണത്തിൽ ഉണ്ടാകുക. രണ്ട് ഗ്രാമിൽ താഴെയുള്ളവയ്‌ക്കിത് ബാധകമല്ല. സംസ്ഥാനത്ത് പൊതുവിൽ 22, 18 കാരറ്റ് ആഭരണങ്ങളാണ് വിൽക്കുന്നത്. ഡയമണ്ടിലാണ് 18 കാരറ്റ് പ്രധാനമായും ഉപയോഗിക്കുന്നത്. ഏഴായിരത്തോളം ജി എസ് ടി രജിസ്ട്രേഷനുള്ള സ്വർണാഭരണ വ്യാപാരികളിൽ 4000 പേരും ഹാൾമാർക്കിങ് ലൈസൻസെടുത്തതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് അബ്ദുൾ നാസർ പറഞ്ഞു.
ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം സ്വര്‍ണാഭരണങ്ങള്‍ക്ക് ; കൈവശം വയ്‌ക്കാം പഴയത്
- Advertisement -
- Advertisement -
- Advertisement -
- Advertisement -