നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റം. ഇന്നലെ സ്വർണ്ണ വില കുറഞ്ഞെങ്കിലും ഇന്ന് 240 രൂപ വർധിപ്പിച്ചതോടെ ഒരു പവന് 35200 ലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം 30 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4400 രൂപയിലേക്ക് ഉയർന്നിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകളും പ്രകടമാണ്. തുടർച്ചയായി വർധനവ് രേഖപ്പെടുത്തയതിനെ തുടർന്ന് ഏപ്രിൽ പത്തിനാണ് സ്വർണ്ണ വില കുറയുന്നത്.
ശനിയാഴ്ച 80 രൂപ കുറയുകയും ചെയ്തിരുന്നു. പിന്നീട് കൂടിയും കുറഞ്ഞുമിരുന്ന സ്വർണ്ണവില ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച കുറയുകയും ചെയ്തിരുന്നു. ഏപ്രിൽ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവിലയെത്തിയത്. അന്നേദിവസം 33320 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില. ഏപ്രിൽ ഒന്ന് മുതൽ തന്നെ സ്വർണ്ണ വിലയിൽ വർധനവുണ്ടാകുന്ന ട്രെൻഡാണ് പ്രകടമായത്. കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണ വില കുറഞ്ഞത്.
സ്വർണ്ണവില കുതിച്ചുയരുന്നു ; 16 ദിവസത്തിനിടെ 1900 രൂപയുടെ വർധനവ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -