സ്വർണ്ണത്തിന് വിലയിടിഞ്ഞതോടെ പല ദേശസാത്കൃത ബാങ്കുകളും പണയം എടുക്കാൻ മടിക്കുന്നു.
മറ്റ് സ്വകാര്യ സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നെങ്കിലും അവർ പണയം വെയ്ക്കുന്നവരെ പരമാവതി മുതലെടുപ്പും നടത്തുന്നു.
ഇപ്പോൾ സ്വർണ്ണ വില 21 ശതമാനത്തോളം താണു. കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 10 ഗ്രാം സ്വർണ്ണത്തിന് 11,500 രൂപയുടെ കുറവ് വന്നിട്ടുണ്ട്. ഈ വർഷം ഇതു വരെ 10 ഗ്രാം സ്വർണ്ണത്തിന് വിലയിടിവ് 5, 000 രൂപയാണ്.
![](https://samanwayam.com/wp-content/uploads/2021/03/jayalal-9-600x320.jpg)
പണയം വായ്പ വെച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും അവ തിരിച്ചെടുക്കാൻ ബന്ധപ്പെട്ടവർ കസ്റ്റമേഴ്സിന് നോട്ടീസ് അയക്കുകയാണ്.
താമസിക്കുന്തോറും പലിശ കൂടുമ്പോൾ സ്വർണ്ണ വിലയെക്കാൾ കൂടുമെന്ന ആശങ്കയുളളതിനാൽ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഇപ്പോൾ നിഷ്ക്കർഷ വരുത്തിയിട്ടുണ്ട്. 90 ശതമാനം വരെ പണയ വായ്പ നല്കുന്നതിന് ആർ ബി ഐ കഴിഞ്ഞ വർഷം അനുവാദം നല്കിയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ വിപണിയിലെ പണലഭ്യത കൂട്ടുകയായിരുന്നു ലക്ഷ്യം.
![](https://samanwayam.com/wp-content/uploads/2021/03/cr-mahesh-6-600x320.jpg)
മിക്ക സ്വർണ്ണ പണയ വായ്പകളും ആറുമാസം, ഒരു വർഷം എന്നീ കാലാവധിയിൽ വെച്ചിട്ടുള്ളതാണ്.
ഇതാണ് ബാങ്കുകാരെ കുഴയ്ക്കുന്നത്.
പലിശ കണക്കാക്കുമ്പോൾ ഇപ്പോഴത്തെ സ്വർണ്ണ വിലയിൽ വായ്പ തുക അധികരിച്ചാൽ നോട്ടീസ് നല്കി, സ്വർണ്ണം തിരിച്ചെടുക്കുകയോ അല്ലെങ്കിൽ അധികരിച്ച തുകയ്ക്ക് സ്വർണ്ണ ഉരുപ്പടികൾ കൂട്ടി നല്കാനുമാണ് ബാങ്കുകൾ നിഷ്ക്കർഷിക്കുന്നത്![](https://samanwayam.com/wp-content/uploads/2021/03/prem-4-600x320.jpg)
![](https://samanwayam.com/wp-content/uploads/2021/03/prem-4-600x320.jpg)
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)