ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് എല്ലാ വിധ സംരക്ഷണം ഒരുക്കുന്നതില്‍ മടികാണിക്കുന്ന സ്വഭാവം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനില്ല. എന്നാല്‍ ഇവരുടെ മുഖത്ത് കരി തേയ്ക്കാന്‍ ആര് ശ്രമിച്ചാലും പ്രതികരിക്കാനും അവര്‍ ഒട്ടും മടികാണിക്കാറില്ല. ഇപ്പോഴിതാ ഓസ്ട്രേലിയന്‍ സൈനികന്റെ വ്യാജചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് ചൈനയെ ചെനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വി ചാറ്റിലെത്തി വിമര്‍ശിച്ചിരിക്കുകയാണ് ഓസട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അഫ്ഗാന്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു നില്‍ക്കുന്ന ഓസ്ട്രേലിയന്‍ സൈനികന്‍ എന്ന രീതിയിലായിരുന്നു വ്യാജ ട്വീറ്റ്. വിഷയത്തില്‍ മാപ്പ് പറയണമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജാന്‍ പോസ്റ്റു ചെയ്ത ‘തികച്ചും അരോചകമായ’ ചിത്രം നീക്കം ചെയ്യണമെന്നും മോറിസണ്‍ ആവശ്യപ്പട്ടത്. ഇത് തികച്ചും അന്യായവും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതുമല്ല. ചൈനീസ് സര്‍ക്കാര്‍ ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം ലജ്ജിതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.