28.2 C
Kollam
Friday, November 22, 2024
HomeMost Viewedഏതു പനിയും സൂക്ഷിക്കുക; പട്ടികയിൽ കോവിഡ് കൂടി ചേർത്ത് ഫീവർ പ്രോട്ടോകോൾ പുതുക്കണം

ഏതു പനിയും സൂക്ഷിക്കുക; പട്ടികയിൽ കോവിഡ് കൂടി ചേർത്ത് ഫീവർ പ്രോട്ടോകോൾ പുതുക്കണം

- Advertisement -
- Advertisement -

പനിയെ കോവിഡ് പട്ടികയിൽ ചേർത്ത് ഫീവർ പ്രോട്ടോകാൾ പുതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മഴക്കാല രോഗങ്ങളുടെ വ്യാപനത്തിൽ നിയന്ത്രണം വരുത്താനായി.
ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ1 എന്നീ പകർച്ചാവ്യാധികളിൽ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ടാവണം.
വെള്ളം കെട്ടികിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാൻ ഡ്രൈ ഡേ ഇടയ്ക്കിടെ ആചരിക്കണം.
ഞായറാഴ്ച ഇതിനായി തെരഞ്ഞെടുക്കണം.

വെളളം കെട്ടി കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അത് ഒഴിവാക്കണം.
റബ്ബർ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഇല്ലാതാക്കണം.
വീടിന്റെ ജനാലകളും കതകുകളും വൈകുന്നേരം അടച്ചിടാൻ ശ്രമിക്കണം.
കൊവിഡ് കോറന്റൈൻ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ സംസ്ക്കരിക്കണം.

വീട്ടിൽ കഴിയുന്നവർ ശരീര ഭാഗങ്ങൾ പരമാവധി മൂടി വയ്ക്കാവുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണം.
കൊതുകു വല ഉപയോഗിക്കാൻ ശ്രമിക്കണം.
കഴിയുമെങ്കിൽ പരിസരമാകെ ഫോഗിംഗ് നടത്തണം.
വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെ രോഗ വ്യാപനത്തിനും സാദ്ധ്യതയുണ്ട്.
അവയെ പരിപാലിക്കുമ്പോൾ ഗൺ ബൂട്ടുകളും കൈയുറകളും ധരിക്കണം.
കന്നുകാലികളെ മഴക്കാലം കഴിഞ്ഞ് ഉടനെ വയലിൽ മേയാൻ വിടരുത്.
തെരുവുനായ്ക്കളെയും സൂക്ഷിക്കേണ്ടതാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments