രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനം കൈകൊണ്ടത്. ചില മേഖലകളില്‍ ഇളവുണ്ടാവുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇനി ഉണ്ടാവും.
മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ച അവസാനിച്ചശേഷം ഉന്നതാധികാരസമിതി
യോഗം പ്രധാനമന്ത്രി ചേരുന്നുണ്ട്. ഇതിലാവും ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന് തീരുമാനിക്കുക. അതിനുശേഷമാവും പ്രഖ്യാപനം. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു കേരളം ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നിലപാടെടുത്തത്.
ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ നീക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.
