ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കൂപ്പുകുത്തിയ കോണ്‍ഗ്രസിന് മൂന്ന് ടേം സംസ്ഥാനം ഭരിച്ച അധികാര മുഷ്ടിയൊന്നും ഇക്കുറിയും തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കാനായില്ല. തെരഞ്ഞെടുപ്പില്‍ വാനോളം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഒട്ടേറെ വാഗ്ദാനങ്ങളും ഇത്തവണയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. പ്രകടനപത്രികയിലും പുറത്തും ആം ആദ്മി പാര്‍ട്ടിക്ക് ബദല്‍ രേഖ ചമച്ച കോണ്‍ഗ്രസിന് ജനവിധിയിലും ആപിന്റെ തേര്‍വാഴ്ച്ചക്ക് മുന്നിലും തടയിടാനായില്ല. ബിജെപിയെ ലക്ഷ്യം വെച്ചും ആംആദ്മി പാര്‍ട്ടിയെ പഴിചാരിയും പ്രചരണവേളയില്‍ മുന്നോട്ട കുതിച്ച കോണ്‍ഗ്രസ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംസ്ഥാനം വിടുന്ന കാഴ്ചയാണ് കാണാനായത്. ചൂടേറിയ ചര്‍ച്ചകളും പ്രതിരോധ ഭേരികളുമായി കലുഷിതമായിരുന്ന ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇപ്പോള്‍ ആളോഴിഞ്ഞ കസേരകള്‍ മാത്രമാണ് കാണാനുള്ളത്. അതേസമയം കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനെതിരെ പാര്‍ട്ടികകത്തും പുറത്തും രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നടത്തിയ പിടിപ്പു കേടാണ് പരാജയത്തിനു പിന്നിലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതേസമയം , തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് ചുരുങ്ങിയ വാക്കുകളില്‍ അഭിനന്ദനവും ആശംസയും നേരാന്‍ രാഹുല്‍ ഗാന്ധി മറന്നില്ല.