28.5 C
Kollam
Saturday, April 19, 2025
HomeNewsസുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

- Advertisement -
- Advertisement -

അയോദ്ധ്യ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിലെ കോടതി വിധിയില്‍ പ്രതികരണം നല്‍കി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിധിയെ സ്വാഗതം ചെയ്യുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.
എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്യുന്നതായി പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

 

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments