24 C
Kollam
Thursday, January 15, 2026
HomeNewsPoliticsകൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാത്രി...

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാത്രി ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നു; തീരുമാനം ഇന്ന് കെപിസിസി പ്രസിഡന്റിനെ അറിയിക്കും ……

- Advertisement -

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. തീരുമാനം ഇന്നു കെപിസിസി പ്രസിഡന്റിനെ അറിയിക്കും. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റും. കോര്‍പ്പറേഷന്റെ ഭരണത്തില്‍ ഹൈക്കോടതി തന്നെ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാറ്റം. ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടാണ് മേയറുടെ കസേര തെറിക്കാന്‍ പാരയായത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യം ഉടലെടുക്കുന്നതിനും കാരണമായതായി കരുതപ്പെടുന്നു. ഭരണത്തില്‍ പിടിപ്പു കേടുണ്ടെന്നും ജനവികാരം മനസ്സിലാക്കാന്‍ മേയര്‍ക്ക് കഴിഞ്ഞില്ലെന്നും എംപി ഹൈബി ഈഡന്‍ തുറന്നടിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments