26 C
Kollam
Wednesday, February 5, 2025
HomeEntertainmentCelebritiesഅനുജനായ നടന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നു; മലയാളത്തിലെ യുവനടിയോട് ഒരുകൂട്ടം നടിമാര്‍ പറഞ്ഞത് ;...

അനുജനായ നടന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നു; മലയാളത്തിലെ യുവനടിയോട് ഒരുകൂട്ടം നടിമാര്‍ പറഞ്ഞത് ; ഒടുവില്‍ സംഭവിച്ചത്

- Advertisement -
- Advertisement -

മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്‌സ് ആപ് സന്ദേശമയച്ചും നിരന്തരം ശല്യപ്പെടുത്തിയ കുട്ടി വിരുതന്‍ പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ചായിരുന്നുതട്ടിപ്പ്. മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ് കേസില്‍ കുടുങ്ങിയത്. ഇയാള്‍ ഉപയോഗിച്ചു വന്ന സിം കാര്‍ഡും മറ്റൊരാളുടേതാണെന്ന് പോലീസ് കണ്ടെത്തി.
സംഭവം നടക്കുന്നത് ഇങ്ങനെ ; മലയാളത്തിലെ ഒരു നടിയുടെ അനുജനായ ബാലനടന്‍ തങ്ങളെ എന്നും വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാര്‍ നടിയോട് പരാതി പറഞ്ഞു. ഫോണ്‍ നമ്പര്‍ പരിശോധിച്ച നടി ഇത് തന്റെ അനിയനല്ലെന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് നടിയുടെ അച്ഛന്‍ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കി. കേസ് വശപെശകാണെന്ന് തോന്നിച്ചതോടെ ടൗണ്‍ പൊലീസിന് കൈമാറി. നമ്പര്‍ അന്വേഷിച്ചത് കണ്ടെത്തിയത് മലപ്പുറത്തെ ഒരു യുവാവിനെ. എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്‌നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായയെന്നും പോലീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്‍ന്നതോടെയാണ് പത്തൊമ്പതുകാരനാണ് ഇതിന് പിന്നിലെന്ന് മനസ്സിലായത്. സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു. ടൗണ്‍ എസ്.ഐ ബാവിഷ്, നടനും പൊലീസുകാരനുമായ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്നിവരാണ് പരാതി അന്വേഷിച്ചത്. പ്രതിയെ ചോദ്യം വിശദമായ ചെയ്യലിന് ശേഷം ഇന്ന് കണ്ണൂരിലെത്തിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments