28.1 C
Kollam
Thursday, February 6, 2025
HomeLifestyleFoodഇതെന്തുഭരണം മോദി ; വികസന നായകാ ഇതൊന്നു നോക്കൂ? നിങ്ങളുടെ ഭരണത്തില്‍ എഫ്.സി ഐ കടം...

ഇതെന്തുഭരണം മോദി ; വികസന നായകാ ഇതൊന്നു നോക്കൂ? നിങ്ങളുടെ ഭരണത്തില്‍ എഫ്.സി ഐ കടം വാങ്ങിയത് എത്രയെന്ന് ; കടുത്ത പ്രതിസന്ധിയില്‍ നീങ്ങുന്ന എഫ്.സി.ഐയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ശ്രമം ഉണ്ടാകുമോ?

- Advertisement -
- Advertisement -

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രകടന പത്രികയില്‍ കാണിച്ചാണ് വീണ്ടും ബിജെപി ഭരിക്കുന്ന എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നത്. വികസനങ്ങള്‍ എണ്ണി എണ്ണി അക്കമിട്ടു പറഞ്ഞും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മൗനം പൂണ്ടിരുന്നും മോദി അധികാര വികേന്ദ്രീകരണത്തിലൂടെ വീണ്ടും അധികാരം കൈയ്യടക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ബി.ഐയുടെ സ്ഥിതി അനുദിനം മോശമാവുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കടം വര്‍ദ്ധിച്ചത് മൂന്നിരട്ടിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.2014 മാര്‍ച്ചില്‍ വെറും 91,409 കോടിയായിരുന്ന കടം ഇപ്പോള്‍ വര്‍ദ്ധിച്ച് 2.65 ലക്ഷം കോടിയായി മാറിയിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം 190 ശതമാനമാണ് വര്‍ധനവ് വന്നിരിക്കുന്നത്. നാഷ്ണല്‍ സ്‌മോള്‍ സേഫിങ്‌സ് ഫണ്ടില്‍ നിന്നാണ് കൂടുതല്‍ ലോണുകള്‍ എടുത്തിരിക്കുന്നത്. ഇതിന് കാരണമായി ചുണ്ടിക്കാണിക്കുന്നതാകട്ടെ കേന്ദ്രം നല്‍കുന്ന ഭക്ഷ്യ സബ്‌സീഡിയുടെ കുറവും. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഭക്ഷ്യ സബ്‌സീഡി തുക മുഴുവനായി നല്‍കാത്തതാണ് എഫ്.സിഐയെ ഈ കടകെണിയില്‍ കൊണ്ട് ചാടിച്ചിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments