മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി പ്രിയങ്കഗാന്ധി. ഇതിനായി യുപിയില്‍ സ്ഥിരതാമസത്തിന് വീടൊരുക്കാനുള്ള തിടുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2022 -ലെ തെരഞ്ഞെടുപ്പില്‍ കൈപത്തി ഇന്ദ്രപ്രസ്ഥ മഹാസഭയില്‍ എത്താനുള്ള പടപുറപ്പാടിനൊരുങ്ങിയാണ് യുഡിഎഫിലെ ഉണ്ണിയാര്‍ച്ചയെ രംഗത്തിറക്കുന്നത്. ലഖ്‌നൗവിലാണ് വീട് ഒരുങ്ങുന്നത്. സംസ്ഥാനത്തെ പൂര്‍ണചുമതലയാണ് ഇപ്പോള്‍ പ്രിയങ്കക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്നത്.
ഗോഖലെ മാര്‍ഗിലും ഗോമതി നഗറിലും രണ്ട് വീടുകളാണ് നിലവില്‍ കണ്ടിരിക്കുന്നത്. ഇതില്‍ ഗോഖലെ മാര്‍ഗിലെ വീട്ടില്‍ പ്രിയങ്ക മുമ്പ് ചെലവഴിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ ബന്ധുവായിരുന്ന പരേതയായ ഷീല കൗളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട് . കൗളിന്റെ കുടുംബം ഇവിടെ കുറച്ചു കാലമായി താമസിക്കുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന കാര്യാലയത്തില്‍ നിന്ന് മൂന്നു കിലോ മീറ്റര്‍ മാറി അടുത്താണ് ഈ വീട്. ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഒക്കുമെന്ന് അണികള്‍ വിശ്വസിക്കുന്നു.
ഈ വീട് പറ്റിയില്ലെങ്കില്‍ മാത്രമേ ഗോമതി നഗറിലെ വീട്ടില്‍ താമസിക്കാന്‍ സാധ്യതയുള്ളൂ. പ്രിയങ്ക ഗാന്ധി സ്ഥിരമായി സംസ്ഥാനത്ത് താമസിച്ചാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന തോന്നലാണ് യുപിയില്‍ വീടൊരുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നത്.