തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് യു.എന്നില്‍ ഇന്ത്യ. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനില്‍ തന്നെ ഉണ്ടെന്നും ഇല്ലെന്ന് ഉറപ്പ് തരാമോ എന്നും എന്ന് സഭയിലെ ഇന്ത്യന്‍ പ്രതിനിധി വിദിശ മൈത്ര ചോദിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നു. പക്ഷെ അടിച്ചമര്‍ത്താന്‍ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇല്ല.
ഉസാമ ബിന്‍ലാദനെ പോലും മതതീവ്രവാദത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. അതേസമയം, കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുമെന്നും മൈത്ര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇംറാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയായ മൈത്ര.
വിദ്വേഷ പ്രസംഗമാണ് ഇമ്രാന്‍ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീവ്രവാദത്തെ ന്യായീകരിക്കുന്നു. അത് ധിക്കാരപരവും അപകടകരവുമാണ്. ലോകത്തിന് ഒരു ദര്‍ശനം പകരാനാണ് സാധാരണ നേതാക്കള്‍ ഐക്യരാഷ്ട്ര സഭയെ ഉപയോഗിക്കുന്നതെന്നും ആ വേദി ദുരുപയോഗം ചെയ്യരുതെന്നും പാകിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തി.
ജമ്മു കശ്മീരില്‍ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യ സഭയില്‍ വ്യക്തമാക്കി.
എന്നാാല്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാലംഘനമാണെന്ന് ഇംറാന്‍ ഖാന്‍ ആരോപിച്ചു.