25.1 C
Kollam
Friday, August 29, 2025
HomeNewsയുഡിഎഫിന് പണി കൊടുത്ത് കോടിയേരി ; യുവത്വം നിറച്ചാണ് സ്ഥാനാര്‍ത്ഥികള്‍ ; വെള്ളപാള്ളി പറഞ്ഞതിനോട് അനുഭാവം...

യുഡിഎഫിന് പണി കൊടുത്ത് കോടിയേരി ; യുവത്വം നിറച്ചാണ് സ്ഥാനാര്‍ത്ഥികള്‍ ; വെള്ളപാള്ളി പറഞ്ഞതിനോട് അനുഭാവം പുലര്‍ത്തുന്നു; ഈഴവരുടെ വോട്ട് കോന്നിയില്‍ മറിയുമോ? സാമുദായിക സമവാക്യങ്ങള്‍ വെട്ടി പൊളിച്ച് സിപിഎം ; രംഗത്തിറക്കിയത് യുവ രക്തങ്ങളെ

- Advertisement -
- Advertisement - Description of image

യുഡിഎഫിന് പണി കൊടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവത്വം നിറച്ചാണ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നതും ഇവരെല്ലാവരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. യുവ രക്തങ്ങളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എംപിമാരുടെയും എംഎല്‍എമാരുടെയും ശുപാര്‍ശ പ്രകാരമല്ല സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന സമീപനം സിപിഎമ്മിന് ഇ്ല്ല.

എറണാകുളത്തെ സ്ഥാനാര്‍ത്ഥി തീരുമാനം സാമുദായിക പരിഗണന പ്രകാരമല്ല. പ്രമുഖ അഭിഭാഷകനായ മനു റോയാണ് സ്ഥാനാര്‍ത്ഥി. സ്വതന്ത്രനായി മത്സരിക്കുന്ന അദ്ദേഹത്തെ സി.പി.ഐ.എം പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത് ഒരു ഉദാഹരണമാണ്. ഈ ഉദാഹരണം വിരല്‍ ചൂണ്ടുന്നത് കോന്നില്‍ ഈഴവസ്ഥാനാര്‍ഥിയെ ആവശ്യമില്ലെന്ന് പറഞ്ഞ അടൂര്‍ പ്രകാശിലേക്കാണ്. പ്രകാശിന്റെ ഈ കടുത്ത നിലപാടിനെ എതിര്‍ത്ത് വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നിരുന്നു. ഈഴവ സമുദായത്തിന് ആക്ഷേപമാണ് അടൂര്‍ പ്രകാശന്‍ എന്നായിരുന്നു വെള്ളാപള്ളിയുടെ മറുപടി. എങ്കില്‍ കോന്നിയിലെ ഈഴവര്‍ ആര്‍ക്കൊപ്പം എന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. അതേസമയം , ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 20 മാസം കാലത്തേയ്ക്ക് മാത്രമുള്ള എം.എല്‍.എമാരെ കണ്ടെത്താനാണ്. മത്സരം നടക്കുന്ന അഞ്ചില്‍ നാലും യു.ഡി.എഫിന്റെ മണ്ഡലമാണെന്നും കോടിയേരി വ്യക്തമാക്കി.

- Advertisement -
Previous article
Next article
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments