വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് മത്സരിക്കും . ഇക്കാര്യത്തില്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുള്ള മുറുമുറുപ്പ് ഉമ്മന്‍ ചാണ്ടി ഇടപ്പെട്ടതോടെ ഇല്ലാതെയായി. പി.സി വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നതായി കെ.മുരളീധരനും അറിയിച്ചു. നേരത്തെ പത്മജാ വേണുഗോപാലിന്റെ പേര് ഇവിടെ ഉയര്‍ന്നു കേട്ടെങ്കിലും കുടുംബത്തില്‍ നിന്നും തനിക്ക് പിന്‍ഗാമി വേണ്ടെന്ന് മുരളീധരന്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം ഐ ഗ്രൂപ്പിന്റേതാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം സീറ്റുകള്‍. ഇവിടെ വിജയ സാധ്യതയുള്ള പിസിയെ രംഗത്തിറക്കാന്‍ ഇരുഗ്രൂപ്പുകളും ഒരു പോലെ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. വട്ടിയൂര്‍കാവ് എ ഗ്രൂപ്പിന് നല്‍കിയെങ്കിലും അരൂരിലെ സീറ്റ് ഐ ഗ്രൂപ്പുകാര്‍ നിലനിര്‍ത്തുകയായിരുന്നു. ഇവിടെ ആരു മത്സരിക്കുമെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. യുവ നേതാവ് ആയ പിസി വിഷ്ണുനാഥിന് വിജയ സാധ്യത ഏറിയ മണ്ഡലമാണ് വട്ടിയൂര്‍കാവ് . നേരത്തെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായ മുരളീധരന്‍ ഇവിടെ മികച്ച വിജയം നേടിയിരുന്നു. ഇടയ്ക്ക് പീതാബര കുറുപ്പിന്റെ പേര് ഉയര്‍ന്നു കേട്ടെങ്കിലും അവസാന നിമിഷം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
പിസി വിഷ്ണു നാഥ് വട്ടിയൂര്‍കാവ് മത്സരിക്കുന്ന സാഹചര്യത്തില്‍ എ ഗ്രൂപ്പ് മത്സരിച്ച അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കാമെന്നാണ് എ ഗ്രൂപ്പ് നിലപാട് എടുത്തിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാനെ ആ സീറ്റിലേക്ക് പരിഗണിക്കുമെന്നാണ് അറിയുന്നത്. കൂടാതെ കോന്നിയില്‍ റോബില്‍ പീറ്റര്‍, പഴകുളം മധു എന്നീ പേരുകളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍പന്തിയില്‍.