25.1 C
Kollam
Saturday, August 30, 2025
HomeNewsഅയോധ്യ കേസില്‍ ഒക്ടോബര്‍ 18 ന് മുമ്പ് വാദം പൂര്‍ത്തിയാക്കണം ; കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍...

അയോധ്യ കേസില്‍ ഒക്ടോബര്‍ 18 ന് മുമ്പ് വാദം പൂര്‍ത്തിയാക്കണം ; കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാം; മധ്യസ്ഥ ചര്‍ച്ചകള്‍ അതീവ രഹസ്യമായിരിക്കണം ; സുപ്രീം കോടതി

- Advertisement -
- Advertisement - Description of image

അയോധ്യ കേസില്‍ വാദം ഒക്ടോബര്‍ 18 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന്
സുപ്രീം കോടതി. കേസില്‍ പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്താമെന്നും പക്ഷെ മധ്യസ്ഥ ചര്‍ച്ചകള്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

‘ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പരിശ്രമിക്കാം.’ രഞ്ജന്‍ ഗോഗോയ് പറഞ്ഞു. വാദം കേള്‍ക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വാദം കേള്‍ക്കാനുള്ള സമയം കോടതി ഒരുമണിക്കൂര്‍ കൂടി നീട്ടി നല്‍കാമെന്നും ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാമെന്നും രഞ്ജന്‍ ഗോഗോയ് അറിയിച്ചു.

കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാമെന്ന് ജസ്റ്റിസ് ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ പാനല്‍ സമര്‍പ്പിച്ച കത്തിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments