ഇരുണ്ട് മൂടി മരണം മഴയെ തിന്നുന്ന മേഘങ്ങള്‍ വകഞ്ഞുമാറ്റാത്ത ആ ഇരുണ്ട രാത്രി…2011 മെയ് 2. ദിനങ്ങള്‍ എണ്ണപ്പെട്ട് മൗനം കുടിച്ചു നിന്ന അബോട്ടാബാദിലെ ആ ഒറ്റപ്പെട്ട വീട്. ശവപറമ്പായി മാറാന്‍ നിമിഷങ്ങള്‍ വെമ്പുന്ന ഇരുണ്ട സായാഹ്നത്തില്‍ അവര്‍ എത്തുന്നു. യുഎസിന്റെ നേവി സീല്‍ ടീം സിക്‌സ് അംഗങ്ങള്‍. ഹെലികോപ്റ്റര്‍ ഉയര്‍ന്നു താഴ്ന്നപ്പോള്‍ പുറത്തേക്ക് ചാടിയത് സമര്‍ത്ഥനായ ഒരു നായ കുട്ടി – ബെല്‍ജിയന്‍ മലിന്വാ ഇനത്തില്‍പ്പെട്ട ആ നായയാണ് ലോകത്തെ വിറപ്പിച്ച അല്‍ ഖ്വയിദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ നേവി സീല്‍ അംഗങ്ങള്‍ക്ക് വഴി കാട്ടിയത്. അബോട്ടാബാദിലെ ലാദന്റെ വീട്ടില്‍ ഇരച്ചുകയറിയ സൈനികര്‍ക്ക് മുന്നാലെ അവന്‍ നടന്നു. വിശ്രമമുറിയില്‍ ടെലിവിഷനു മുന്നില്‍ ഇരിക്കുകയായിരുന്ന ലാദന് മുന്നിലേക്ക് കുതറി ചാടി വീണതും ഇവനായിരുന്നു.
ഏറെ ദൂരെയുള്ള ശത്രുക്കളെ പോലും മണം പിടിച്ചു കണ്ടെത്താന്‍ ശേഷിയുള്ളതു കൊണ്ടാവാം സമര്‍ത്ഥനായ ഇവനെ യുഎസ് സൈന്യം കൂടെ കൂട്ടിയത്. മനുഷ്യനേക്കാളും ഇരട്ടി വേഗത്തില്‍ ഓടാന്‍ കഴിവുള്ള ഇവനെ കണ്ട് ലാദന്‍ പകച്ചു. പിന്നീട് കേട്ടത് വെടി ഉച്ചയും ചിന്നിച്ചിതറിയ ലാദന്റെ ശരീരവും..ലാദന്റെ മരണം ആഘോഷിച്ച് അന്നു യുഎസ് തെരുവില്‍ ഇറങ്ങിയവര്‍ നിരവധി പേരായിരുന്നു. ആരും അറിഞ്ഞില്ല അത് ഇവന്റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നുവെന്ന്.
ജര്‍മന്‍ ഷെപ്പേഡിനേയും , ലാബ്രഡോറിനേയും കോക്കര്‍ സ്പാനിയലിനേയും വെല്ലുന്ന ബെല്‍ജിയന്‍ മലിന്വാ. എന്നാല്‍ മികച്ച സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ നിസ്സംഗതയും മൂലം ഇവന്റെ വര്‍ഗ്ഗം കൂട്ടത്തോടെ ചത്തൊടുങ്ങുകയും പട്ടിണിക്കോലമായി തീരുകയും ചെയ്തിരിക്കുന്നു. അത്ി ദാരുണമായി സൂര്യതാപം ഏറ്റാണ് ബല്‍ജിയന്‍ മലിന്വാ വിഭാഗത്തില്‍പ്പെട്ട സോ എന്ന രണ്ടു വയസ്സുള്ള നായ്കുട്ടി ചത്തത്. ഇന്നിവന്‍ മരണത്തോട് മല്ലടിക്കുകയും ഭക്ഷണം കിട്ടാതെ മരണകയത്തിലേക്ക് തള്ളിവീഴുകയുമാണ്. ലോകത്തെ താറുമാറാക്കിയ അല്‍ഖ്വയ്ദ ഭീകരനെ പോലും നിഷ്പ്രഭനാക്കിയ അദൃശ്യ നായകന്‍ ബെല്‍ജിയം മലിന്വാ ഇന്ന് മരണകയത്തിലേക്ക് എറിയാന്‍ വിധിക്കപ്പെട്ടവന്‍ മാത്രം.