പ്രശസ്തനായ സി. ജെ. റോയിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി Mohanlal. തനിക്കു അദ്ദേഹം ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നുവെന്നും, ജീവിതത്തിലും കലാരംഗത്തും വലിയ പിന്തുണയും പ്രചോദനവുമായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു. സി. ജെ. റോയിയുമായുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതായും, അദ്ദേഹത്തിന്റെ സാന്നിധ്യം നഷ്ടമായത് വ്യക്തിപരമായും വേദനാജനകമാണെന്നും താരം വ്യക്തമാക്കി. മനുഷ്യസ്നേഹവും ലാളിത്യവും നിറഞ്ഞ വ്യക്തിത്വമായിരുന്നു സി. ജെ. റോയിയുടേതെന്ന് മോഹൻലാൽ അനുസ്മരിച്ചു. വിവിധ മേഖലകളിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും, കുടുംബത്തിന്റെയും അടുത്തവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മോഹൻലാൽ അറിയിച്ചു.
സി. ജെ. റോയിയുടെ വിയോഗം വേദനിപ്പിക്കുന്നു; എനിക്കൊരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു അദ്ദേഹം: മോഹൻലാൽ
- Advertisement -
- Advertisement -
- Advertisement -




















