28 C
Kollam
Saturday, January 31, 2026
HomeMost Viewedകേരളത്തിലെ ആദ്യകാല നക്സൽ നേതാവ്; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കേരളത്തിലെ ആദ്യകാല നക്സൽ നേതാവ്; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

- Advertisement -

കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാക്കളിൽ പ്രമുഖനായ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ. അജിത തുടങ്ങിയ നേതാക്കളോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം നൽകിയതും വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. തുടർന്ന് വയനാട് കേന്ദ്രമാക്കി ജന്മികൾക്കെതിരായി നടന്ന നക്സൽ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃപരമായി ഇടപെട്ടു.

മൂന്നാമത് ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പത്ര -ദൃശ്യമാധ്യമ അവാർഡ് ആർ സുനിലിനും മാർഷൽ വി സെബാസ്റ്റ്യനും; ഫെബ്രുവരി 3 ന് കൊല്ലം പ്രസ് ക്ലബ്ബിൽ അവാർഡ് വിതരണം


നക്സലൈറ്റ് നേതാവ് എന്ന നിലയിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത സ്റ്റീഫൻ, ജയിലിൽവെച്ച് തന്നെ പ്രസ്ഥാനത്തോട് വിടപറഞ്ഞു. പിന്നീട് അദ്ദേഹം സുവിശേഷ പ്രസംഗകനായി മാറി. നക്സൽ പ്രവർത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തുന്ന ‘വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ’ അടക്കം നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മാർക്സിയൻ ദർശനം, ചരിത്രശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള രചനകളും ശ്രദ്ധേയമാണ്. കോട്ടയം ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച സ്റ്റീഫൻ, പിന്നീട് കേരളത്തിലെ വിപ്ലവ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി മാറുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments