ഫെബ്രുവരി 12-ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് വ്യാപക പിന്തുണ ഉയരുന്നു. തൊഴിലാളി സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ നിരവധി കർഷക–സാമൂഹിക സംഘടനകൾ രംഗത്തെത്തി. തൊഴിൽ നിയമ ഭേദഗതികൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഫെബ്രുവരി 1-ന് ഭാരത് ബന്ദ്; യുജിസി തുല്യത ചട്ടങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം തുടരുന്നു
രാജ്യവ്യാപകമായി ബാങ്കുകൾ, ഗതാഗതം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ബാധിക്കാമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ ഐക്യദാർഢ്യ റാലികളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. പണിമുടക്ക് സമാധാനപരമായി നടത്തണമെന്നും ജനജീവിതം പരമാവധി ബാധിക്കാതിരിക്കാൻ ശ്രമിക്കണമെന്നും സംഘാടകർ അറിയിച്ചു.





















