27.7 C
Kollam
Friday, January 30, 2026
HomeMost Viewedറെക്കോർഡുകൾ എല്ലാം ഇനി പഴങ്കഥയാകും; മഹേഷ് ബാബു–രാജമൗലി ചിത്രം ‘വാരണാസി’യുടെ റിലീസ് ഡേറ്റ് പുറത്ത്

റെക്കോർഡുകൾ എല്ലാം ഇനി പഴങ്കഥയാകും; മഹേഷ് ബാബു–രാജമൗലി ചിത്രം ‘വാരണാസി’യുടെ റിലീസ് ഡേറ്റ് പുറത്ത്

- Advertisement -

തെലുങ്ക് സിനിമാ ലോകം ഉറ്റുനോക്കുന്ന വാരണാസി 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൂപ്പർതാരം മഹേഷ് ബാബുയും മാസ്റ്റർ സംവിധായകൻ എസ്. എസ്. രാജമൗലിയും ആദ്യമായി കൈകോർക്കുന്ന ചിത്രം ആഗോളതലത്തിൽ വമ്പൻ റിലീസായാണ് ഒരുങ്ങുന്നത്.

വാരണാസിയുടെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. വിവിധ കാലഘട്ടങ്ങളിലൂടെയും പല ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥയാണ് ചിത്രമെന്ന് സൂചനയുണ്ട്. രാമായണം ഉൾപ്പെടെയുള്ള പുരാണങ്ങൾ വീഡിയോയിൽ നിർണായക പ്രാധാന്യത്തോടെ കടന്നുവരുന്നതും ശ്രദ്ധേയമാണ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന പ്രോജക്ടാണ് ഇത്. ആർ ആർ ആർന് ശേഷമുള്ള രാജമൗലി ചിത്രം എന്ന പ്രത്യേകതയും ‘വാരണാസി’യ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments