അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും വലിയ ദുരന്തമായി മാറി. വിവിധ പ്രവിശ്യകളിലുണ്ടായ അപകടങ്ങളിൽ 61 പേർ മരിക്കുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മധ്യവും ഉത്തരവും ഉൾപ്പെടുന്ന പ്രവിശ്യകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കനത്ത മഴയെ തുടർന്ന് വീടുകളുടെ മേൽക്കൂരകൾ തകർന്നതും മഞ്ഞിടിച്ചിലും താപനില കുത്തനെ കുറഞ്ഞതുമാണ് മരണനിരക്ക് ഉയരാൻ കാരണമെന്ന് Afghanistan National Disaster Management Authority വ്യക്തമാക്കി. 458 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നതായും 360 കുടുംബങ്ങൾ നേരിട്ട് ദുരിതത്തിലായതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കാന്ധഹാർ പ്രവിശ്യയിൽ മേൽക്കൂര ഇടിഞ്ഞുവീണ് ആറു കുട്ടികൾ മരിച്ചതായും വിവരം ലഭിച്ചു. പ്രധാന റോഡുകൾ തകർന്നതോടെ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വടക്കൻ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന സലാംഗ് ഹൈവേ അടച്ചതായി അധികൃതർ അറിയിച്ചു. മഞ്ഞ് മൂടിയ വഴികളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കനത്ത മഴയും മഞ്ഞുവീഴ്ചയും; അഫ്ഗാനിസ്ഥാനിൽ 61 മരണം, 110 പേർക്ക് പരിക്ക്
- Advertisement -
- Advertisement -
- Advertisement -





















