ശരീരഭാരം കുറയ്ക്കുന്നതിനായി യൂട്യൂബിൽ കണ്ട ഒരു മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 19കാരി മരിച്ചു. മരുന്ന് കഴിച്ചതിന് ശേഷം യുവതിക്ക് ശക്തമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെ നിർദേശമില്ലാതെ ഓൺലൈൻ വീഡിയോകൾ കണ്ടു മരുന്ന് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, മരുന്നിന്റെ ഘടകങ്ങളും ഉറവിടവും പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ചു; പിന്നാലെ ഛർദ്ദിയും വയറിളക്കവും; 19കാരിക്ക് ദാരുണാന്ത്യം
- Advertisement -
- Advertisement -
- Advertisement -





















