അമേരിക്ക സന്ദർശിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് ഇനി കർശനമായ പുതിയ വ്യവസ്ഥ. ചില വിഭാഗങ്ങളിലെ യാത്രക്കാർക്ക് 15,000 ഡോളർ വരെ ബോണ്ട് നിക്ഷേപിക്കേണ്ടതായി വരുമെന്ന് അധികൃതർ അറിയിച്ചു. വീസ കാലാവധി ലംഘനം, അനധികൃത താമസം എന്നിവ തടയുന്നതിനാണ് നടപടി. നിബന്ധനകൾ പാലിച്ചാൽ യാത്രയ്ക്കുശേഷം ബോണ്ട് തുക തിരികെ ലഭിക്കുമെന്നുമാണ് വിശദീകരണം. പുതിയ തീരുമാനം വിനോദയാത്ര, സന്ദർശക വീസ തുടങ്ങിയ വിഭാഗങ്ങളെ കൂടുതൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രാ പദ്ധതികൾക്ക് സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് സൂചന.
അമേരിക്ക സന്ദർശിക്കണമെങ്കിൽ ഇനി ബംഗ്ലാദേശികൾ 15,000 ഡോളർ ബോണ്ട് നൽകണം; വീസ വ്യവസ്ഥകൾ കടുപ്പിച്ച് അമേരിക്ക
- Advertisement -
- Advertisement -
- Advertisement -





















