സ്‌പെയിനില്‍ ഉണ്ടായ ഭീകരമായ റെയില്‍വേ അപകടത്തില്‍ അതിവേഗ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 21 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. തിരക്കേറിയ റൂട്ടിലൂടെയായിരുന്നു ട്രെയിനുകളുടെ സഞ്ചാരം നടന്നിരുന്നതെന്നാണ് വിവരം. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച അഗ്നിശമന സേനയും മെഡിക്കല്‍ സംഘങ്ങളും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചില യാത്രക്കാരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും സിഗ്നല്‍ തകരാറോ മനുഷ്യ പിഴവോ ആയിരിക്കാമെന്ന സംശയമാണ് ഉയരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളം സുരക്ഷാ നടപടികള്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്
- Advertisement -
- Advertisement -
- Advertisement -





















