ദേവികുളം നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി എസ് രാജേന്ദ്രന്‍ പരിഗണനയിലെന്നുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നു. തോട്ടം മേഖലയിലും ഹൈറേഞ്ച് പ്രദേശങ്ങളിലുമുള്ള സ്വാധീനമാണ് രാജേന്ദ്രനെ മുന്നിലെത്തിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും, ഗ്രൗണ്ട് തലത്തില്‍ സജീവമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പുതിയ സഹകരണ ബാങ്ക് ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉള്‍പ്പെടുന്ന പ്രദേശവാസികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് നേതൃത്വം വ്യക്തമാക്കി. വായ്പാ സൗകര്യങ്ങള്‍, നിക്ഷേപ പദ്ധതികള്‍, സ്വയംതൊഴില്‍ പ്രോത്സാഹനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അറിയിച്ചു. രാഷ്ട്രീയ ചര്‍ച്ചകളോടൊപ്പം വികസന പദ്ധതികളും മുന്നോട്ടുവയ്ക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ എന്‍ഡിഎയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമോയെന്നത് രാഷ്ട്രീയമായി നിര്‍ണായകമാകും.
എസ് രാജേന്ദ്രന്‍ ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി; നേതാവിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സഹകരണ ബാങ്ക് ഉടന്‍
- Advertisement -
- Advertisement -
- Advertisement -





















